സ്പന്ദനം

The pulse between words

ശരത്ചന്ദ്രൻ്റെ കവിതകൾ

എൻ്റെ കവിത വായിച്ച് ചിലർ നനയുന്നു ഞാൻ മഴയല്ല. എൻ്റെ പേനയെടുത്ത് ചിലരെഴുതുന്നു ഞാൻ കവിയല്ല. — ശരത്ചന്ദ്രൻ

നിലത്തെഴുത്തുകൾ

Nilathezhuthukal — writings on the earth

ദിനചിന്ത

Musings of the day

    പുസ്തകങ്ങൾ

    Books · 1989 — 2025

    The poet

    ശരത്ചന്ദ്രൻ

    Sarat Chandran · 1956 —

    ദശഹര, വാൾമുനയിലെ കാറ്റ് എന്നീ കാവ്യസമാഹാരങ്ങളിലൂടെ പുതുഭാവുകത്വമുള്ള കവികളിൽ മുൻനിരയിൽ.

    എഴുത്തുകാരനെ കുറിച്ച്

    About the poet

    1956 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ വടക്കേക്കരയിൽ തട്ടാരുപറമ്പിൽ ജനനം. അച്ഛൻ എം.എസ്. സുകുമാരൻ തമ്പി. പരേതയായ കവയിത്രി ടി.ആർ. വിമലയാണ് മാതാവ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, മഹാത്മാഗാന്ധി കോളേജ് എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസം. ജേർണലിസത്തിലും പബ്ലിക് റിലേഷൻസിലും ബിരുദാനന്തര ബിരുദം.

    വിദ്യാർത്ഥി ആയിരിക്കുമ്പോൾതന്നെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധപ്പെടുത്തി. ആകാശവാണി കവിതകളും ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. അച്ചടിയിൽ ഏറെ കൗതുകം സൃഷ്ടിച്ച ഇൻലന്റ് മാസിക 'സ്പന്ദനം' ഉൾപ്പെടെ പല സാഹിത്യ പ്രസിദ്ധീകരണങ്ങളിലും എഡിറ്റർ. 1974 മുതൽ രണ്ടു ദശാബ്ദക്കാലം കവിതയിൽ സജീവമായിരുന്നു. നാടകാചാര്യന്മാരായ കാവാലം, നരേന്ദ്രപ്രസാദ് എന്നിവരുടെ നാടക കളരിയിൽ സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അദ്ധ്യാപകൻ, ഫിലിം സൊസൈറ്റി പ്രവർത്തകൻ, സിനിമാവാരികയുടെ മദ്രാസ് ലേഖകൻ, പ്രമുഖ പരസ്യ കമ്പനികളിൽ കോപ്പി റൈറ്റർ എന്നീ നിലകളിലും. അതിനുശേഷം ഗിരിജനക്ഷേമ വകുപ്പിലും ജോലി നോക്കി. 2012ൽ വിരമിച്ചു.

    ദശഹര (1989), വാൾമുനയിലെ കാറ്റ് (1999) എന്നീ കാവ്യസമാഹാരങ്ങളിലൂടെ പുതുഭാവുകത്വമുള്ള കവികളിൽ മുൻനിരയിൽ നിൽക്കുന്നു. ഇംഗ്ലീഷിലും കവിതകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കെ.പി.അപ്പന്റെ കൃതികളെ മുൻനിർത്തി 'ധ്യാനത്തിന്റെ പുരോഹിതൻ' (2005) എന്നൊരു നിരൂപണ ഗ്രന്ഥവും എഴുതിയിട്ടുണ്ട്. ഭാര്യ രമാദേവി. മക്കൾ : ശ്രീഹരി, അതുല്യ. ദീർഘകാലമായി കുടുംബസമേതം തിരുവനന്തപുരത്ത് തിരുമലയിലാണ് താമസം.

    കടപ്പാട് : എം. രാജീവ്കുമാർ